ആന്തൂർ നഗരസഭ ചെയർമാനടക്കമുള്ള 28 കൗൺസിലർമാർ കടമ്പേരിയിലുള്ള വിൻറോകമ്പോസ്റ്റ് യൂനിറ്റ് പരിസരത്ത് ഓർമ്മ വൃക്ഷം നട്ടു
കണ്ണൂർ : ആന്തൂർ നഗരസഭ രണ്ടാം ഭരണ സമിതിയുടെ കാലാവധി പൂർത്തിയാകുവാ ൻ മാസങ്ങൾ മാത്രം അവശേഷിക്കെ നഗരസഭ ചെയർമാനടക്കമുള്ള 28 കൗൺസിലർമാർ കടമ്പേരിയിലുള്ള വിൻറോകമ്പോസ്റ്റ് യൂനിറ്റ് പരിസരത്ത് ഓർമ്മ വൃക്ഷം നട്ടു.ലോക പരിസ്ഥിതി ദിനാചരണത്തിന്ന് തുടക്കമായാണ് നഗരസഭയിൽ ഈ പരിപാടി നടന്നത്.
നടീൽ ഉൽഘാടനം വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു.ജില്ലാ ഹരിത മിഷൻ കോ-ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ ചടങ്ങിൽ മുഖ്യാതിഥിയായി.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ ഹരിത കേരള മിഷൻ ജില്ലാ റിസോർസസ് പേർസൺ ടി. ശോഭ, സെക്രട്ടറി പി.എൻ. അനീഷ്,കൗൺസിലർ അഞ്ജന ഇ എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേനാംഗങ്ങളും കുടുംബശ്രീ സി.ഡി.എസ്, എഡിഎസ് പ്രതിനിസികളും പങ്കെടുത്തു