കെ എസ് ടി എ ജില്ലാ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു
തളിപ്പറമ്പ് : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന ലോഗോ സിപിഐ എം ജില്ലാ സെക്രട്ടറി യേറ്റംഗം ടി കെ ഗോവിന്ദൻ പ്രകാശനം ചെയ്തു. സിപിഐ എം ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ദാമോദരൻ, സി അശോക് കുമാർ, കെഎസ്ടിഎ സംസ്ഥാന വൈസ്പ്രസിഡന്റ് കെ സി മഹേഷ്, ജില്ലാ സെക്രട്ടറി കെ സി സുനിൽ, പ്രസിഡൻ്റ് കെ പ്രകാശൻ, സംസ്ഥാന കമ്മിറ്റിയംഗം കെ രഞ്ജിത്ത്, ഡോ. കെ വി ദീപേഷ്, ഇ കെ രമേശൻ, കെ പി റിജു , കെ കെ സജ്ന, പി പി കാവ്യ, ഒ വി പുരുഷോ ത്തമൻ, കെ ബിജേഷ്, പി രഞ്ജിത് കുമാർ എന്നിവർ സംസാരിച്ചു. ടാഗോർ ഗവ. വിഎച്ച്എസ്എസിലെ ചിത്രകലാധ്യാപക നായ പി ബ്രിജേഷാണ് ലോഗോ രൂപകൽ പ്പന ചെയ്തത്. ജനുവരി 10, 11 തീയതികളി ൽ തളിപ്പറമ്പിൽ കെ കെ എൻ പരിയാരം സ്മാരക ഹാളിലാണ് സമ്മേളനം.