കൂടെ നടക്കുന്ന ആളുകളെ കൊണ്ട് കാലു പിടിപ്പിക്കുകയാണ് കോൺഗ്രസെന്ന് എം.എ ബേബി
കണ്ണൂർ : കൂടെ നടക്കുന്ന ആളുകളെ കൊണ്ട് കാലു പിടിപ്പിക്കുകയാണ് കോൺഗ്രസെന്ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിൻ്റെ ആളുകളെ കൊണ്ടു പോലും ഇതു ചെയ്യിക്കുന്നു. നിലമ്പൂരിൽ ഇതാണ് കോൺഗ്രസിൻ്റെ അവസ്ഥയെന്ന് ബേബി പറഞ്ഞു. നിലമ്പൂർ ഇടതുപക്ഷത്തി ൻ്റെ സിറ്റിങ് സീറ്റാണ്. കുഞ്ഞാലി എം.എൽ.എയായ സ്ഥലമാണത്. ഏറെ ജയ സാധ്യത അവിടെയുണ്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ കുറിച്ചു എം.വി. ഗോവിന്ദൻ മാസ്റ്ററും എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും പറയുമെന്ന് എം.എ ബേബി പറഞ്ഞു.