വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി രീതി പരീക്ഷിക്കാൻ ഇറങ്ങി മുണ്ടേരി കാഞ്ഞിരോട് തലമുണ്ടയിലെ ബൈജു
കണ്ണൂർ : പലരും പരീക്ഷിച്ചു വരുന്ന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി രീതി പരീക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് മുണ്ടേരി പഞ്ചായത്ത് പതിനൊന്നാം വാർഡ് കാഞ്ഞിരോട് തലമുണ്ടയിലെ ബൈജു. തികഞ്ഞ ആത്മവിശ്വാസത്തോ ടെയാണ് 12 സെൻറ് സ്ഥലത്ത് വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി രീതി ബൈജു ചെയ്തത്.38 വർഷത്തോളം പല രാജ്യങ്ങളിലായി ജോലിസംബന്ധമായി പ്രവാസജീവിതം നയിച്ച ബൈജു അൾജീരിയയിൽ നിന്ന് ഓയിൽ ആൻ്റ് ഗ്യാസ് കൺസ്ട്രെക്ഷൻ മാനേജരായി വിരമിച്ച് നാട്ടിൽ വരുമ്പോൾ വ്യക്തമായ കൃഷി മോഹവും ബൈജുവിൻ്റെ മനസ്സിലുണ്ടായിരുന്നു. അധ്യാപകനായ അച്ചൻ നല്ലൊരു കർഷകനുംകൂടി ആയിരുന്നു അത് കണ്ടാണ് കൃഷിയോടുള്ള താൽപര്യം ബൈജുവിനും തോന്നിയത്. വീടിനോട് ചേർന്ന് കാടുമൂടിയ സ്ഥലം വെട്ടി തെളിയിച്ച് കൃഷിയോഗ്യമാക്കുകയാണ് ആദ്യം ചെയ്തത് തുടർന്ന് പന്നി ശല്യം ഒഴിവാക്കാൻ ഫെൻസിങ്ങും ചുറ്റും മതിലും കെട്ടി ജലസേചനത്തിനായി പഴയ കിണർ വൃത്തിയാക്കി പമ്പ്സെറ്റം വാട്ടർടാങ്കും, ഡ്രിപ്പ് സൗകര്യവും ഏർപ്പെടുത്തി.
വിയറ്റ്നാം മോഡൽ കൃഷിയെപ്പറ്റി യൂട്യൂബിൽ നിന്ന് കൂടുതൽ മനസ്സിലാക്കി യാണ് കൃഷി തുടങ്ങിയത്. നാലിഞ്ച് വ്യാസമുള്ള രണ്ടര മീറ്റർ പി.വി.സി. പൈപ്പിൻ്റെ അടിഭാഗത്ത് കമ്പി കയറ്റി മണ്ണിൽ കുഴിയെടുത്ത് കോൺക്രീറ്റിൽ ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് കുരുമുളക് തൈകൾ പൈപ്പിൻ്റെ ചുവട്ടിൽ വളപ്രയോഗം ചെയ്ത് നടുകയാണ് ആദ്യപടി ചെയ്തത്. തൈകൾ വളരുന്നതിനനുസരിച്ച്പൈപ്പ് നീട്ടിക്കൊടുക്കാനുള്ള സൗകര്യവും ഉണ്ട്. കുരുമുളക് കൃഷിയുടെ കൂടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളായ പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, പയർ, കാബേജ്, കോളിഫ്ലവർ, താലോരി , കൈപ്പ, അൾജീരിയൻ സ്വീറ്റ് വാട്ടർ മിലൻ കൂടാതെ കവുങ്ങ് വാഴ തുടങ്ങിയവയും ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്. രാവിലെ 8 മണിയോടെ കൃഷിത്തോട്ടത്തി ലിറങ്ങിയാൽ വൈകുന്നേരമേ വിശ്രമമുള്ളു. സ്വന്തമായി കൃഷി ചെയ്ത് അതിൽ നിന്ന് ഉള്ള ഒരു ഫലം കിട്ടുമ്പോഴുള്ള മാനസികമായ ഒരു സന്തോഷം പറഞ്ഞറിക്കാൻ കഴിയാത്തതാണെന്ന് ബൈജു പറഞ്ഞു ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ഷൈന യുടെ പൂർണ്ണ പിന്തുണയും ബൈജുവിനുണ്ട്. രണ്ട്പെൺമക്കളിൽ മൂത്ത മകൾ ഐശ്വര്യ ഭർത്താവ് വിഷ്ണുവും യു.കെ.യിലും, രണ്ടാമത്തെ മകൾ അപ്സര നെതർലൻഡിൽ സിവിൽ എൻജിനിയർ മാസ്റ്റേഴ്സ് വിദ്യാർത്ഥിയാണ്.