പാപ്പിനിശ്ശേരി നരയൻ കുളം സ്വദേശി ഉണ്ണികൃഷ്ണന്റെ ചികിത്സാധന സമാഹരണത്തിനായി കാരുണ്യയാത്ര നടത്തി
കണ്ണൂർ : ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന പാപ്പിനിശ്ശേരി നരയൻ കുളം സ്വദേശി ഉണ്ണികൃഷ്ണന്റെ ചികിത്സാ ധന സമാഹരണത്തിനായി ചികിത്സ സഹായ കമ്മിറ്റി നേതൃത്വത്തിൽ ഷൈലജ ബസ് മട്ടന്നൂർ മുതൽ പറശ്ശിനിക്കടവ് വരെ കാരുണ്യയാത്ര നടത്തി. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ 4 മാസത്തോളമായി ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്തു വരികയാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന ഉണ്ണികൃഷ്ണന് ചികിത്സാ ചിലവ് താങ്ങാൻ പറ്റുന്നില്ല. ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളുടേയും ഭാര്യയുടേയും ഏകവരുമാനം ഉണ്ണികൃഷ്ണൻ ആണ്. വൃക്ക മാറ്റിവെക്കണം എന്നാണ് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചത്. വൃക്ക മാറ്റി വെക്കുവാൻ 20 ലക്ഷം രൂപയോളം ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഉണ്ണികൃഷ്ണന്റെ തുടർ ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നുണ്ട്. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.വി. സുശീല കെ. നാരായണൻ, ഇ സുജാത,ടി. വി രാജിവൻ, കെ.പി. വത്സൻ എന്നിവർ നേതൃത്വം നൽകി.