തളിപ്പറമ്പ് നഗരസഭ മന്ന തൃച്ചംബരം റോഡിൽ നിർമ്മിച്ച ഓവുചാലിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നു
തളിപ്പറമ്പ : തളിപ്പറമ്പ് നഗരസഭ മന്ന തൃച്ചംബരം റോഡിൽ നിർമ്മിച്ച ഓവുചാലിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നു. മൂന്നാഴ്ച്ചയോളം വാഹനഗാഗതം തടഞ്ഞ് റോഡ് മുറിച്ചു കീറിയാണ് മന്ന ചിന്മയ റോഡിൽ ഓവുചാൽ നിര്‍മ്മാണം പൂർത്തിയാക്കിയത്. എന്നാൽ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഓവുചാലിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഓവുചാലിന് മുകളില്‍ സ്ളാബ് പതിക്കാത്തതിനാലാണ് വെള്ളം കെട്ടിനില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.