ചരട്കുത്തി കോൽക്കളിയിൽ മികവ് തെളിയിച്ച് ചെറുകുന്ന് താവത്തെ പെൺ കൂട്ടായ്മ
കണ്ണൂർ : ചരട്കുത്തി കോൽക്കളിയിൽ മികവ് തെളിയിച്ച് ചെറുകുന്ന് താവത്തെ പെൺ കൂട്ടായ്മ. മാടായി തിരുവർക്കാട്ട് കാവ് പൂരോത്സവത്തിന്റെ ഭാഗമായാണ് ചരട്കുത്തി കോൽക്കളി അവതരിപ്പിച്ചത്. ഒരു നാടൻ കലയാണ് ചരടുകുത്തി കോൽക്കളി. പയ്യന്നൂരിന്റെ തനത് നാടൻ കലയായ പയ്യന്നൂർ കോൽക്കളിയിലെ ആകർഷക ഇനമാണ് ചാരട് കുത്തി കോൽക്കളി. ശ്രീകൃഷ്ണനും ഗോപകുമാരന്മാരും ഗോപികമാരും ഒക്കെ കഥാപാത്രങ്ങളായെത്തുന്നതാണ് വായ്ത്താരി.വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ചാഞ്ഞുകളി, തടുത്തുകളി, ചവിട്ടിച്ചുറ്റൽ, താളക്കളി തുടങ്ങി വ്യത്യസ്ഥമായ രീതിയിലായിരുന്നു അവതരണം. താവം പ്രദേശത്തെ 20 ഓളം വനിതകളാണ് ചരട്കുത്തി കോൽക്കളി അവതരിപ്പിച്ചത്. രണ്ട് വർഷമായി വിവിധസ്ഥലങ്ങളിൽ കോൽക്കളി അവതരണം നടത്തിയിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. സനൂപ് അന്നൂര്‍, വിഘ്നേഷ് എന്നിവരാണ് പരിശീലകർ.