മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂളിൽ മുരളീരവം-2025 ജില്ലാ തല ക്വിസ് മത്സരം നടത്തി
കണ്ണൂർ : മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ ടി.എൻ. മുരളീധരൻ്റെ യാത്രയയപ്പിനോടനുബന്ധിച്ചുള്ള മുരളീരവം 2025ൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ജില്ലാ തല ക്വിസ് മത്സരം നടന്നു. മാങ്ങാട് ഈസ്റ്റ് എൽ.പി. സ്കൂളിൽ നടന്ന പരിപാടി അധ്യാപക അവാർഡ് ജേതാവും റിട്ട:ഹയർ സെക്കണ്ടറി പ്രിൻസിപ്പലുമായ പി.ഒ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി.എൻ. മുരളീധരൻ, വി.സി. പ്രേമരാജൻ, പി.വി.നരേന്ദ്രൻ, ബിനീഷ്.കെ.പി, ധന്യ പ്രസാദ്, ടി.എ.ലേഖ, നയന.കെ.പി എന്നിവർ സംസാരിച്ചു. എൽ.പി വിഭാഗത്തിൽ ആരാധ്യ. വി, മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂൾ, ഒന്നാം സ്ഥാനവും.നൈതിക.പി, മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും അമൻ.കെ, നാറാത്ത് ഈസ്റ്റ് എൽ.പി. സ്കൂൾ മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗം മത്സരത്തിൽ അമേഖ് രാജ്, കടമ്പേരി യു.പി.സ്കൂൾ, ഒന്നാം സ്ഥാനം നേടി. മൊറാഴ എ.യു.പി.സ്കൂൾ വിദ്യാർഥികളായ ശ്രീഹരി.ടി, ആദിദേവ്. പി.പി. എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗത്തിൽ കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീലക്ഷ്മി.ഇ ഒന്നാം സ്ഥാനവും അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിലെ അനസ്യ.ടി.കെ രണ്ടാം സ്ഥാനവും തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ സിദ്ധാർഥ്.എൻ.വി മൂന്നാം സ്ഥാനവും നേടി. വിജയികൾ ക്കുള്ള സമ്മാനങ്ങളും ക്യാഷ് പ്രൈസും ഹെഡ്മാസ്റ്റർ വിതരണം ചെയ്തു.