ഇരിട്ടിയിൽ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പിടികൂടി
ഇരിട്ടി : എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു. സി യും പാർട്ടിയും കൂട്ടുപുഴ ഇരിട്ടി ദേശീയ പാതയിൽ കുന്നോത്ത് എന്നാ സ്ഥലത്തു വച്ചു വാഹന പരിശോധന നടത്തി വരവേ കൂട്ടുപുഴ ഭാഗത്തു നിന്നുംവന്ന കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 9.773 കിലോഗ്രാം കഞ്ചാവുമായി കുടുക്കിമൊട്ട തണ്ടപ്പുറം താമസിക്കുന്ന തലശ്ശേരി താലൂക്കിൽ പുതിയ വീട്ടിൽ മമ്മദ് മകൻ നസീർ. പി. വി.(45) എന്നയാളെ അറസ്റ്റ് ചെയ്തു ഒരു NDPS കേസ്സെടുത്തു. തലശ്ശേരി, ഇരിട്ടി, ശിവപുരം, മട്ടന്നൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന ഇയാളെ ചോദ്യം ചെയ്ത് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എക്സൈസ് ശ്രമം ആരംഭിച്ചു. കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ അനിൽ കുമാർ. പി. കെ, അബ്ദുൽ നാസർ. ആർ. പി., PO(G) ഖാലിദ്. ടി.,ceo മാരായ റിനീഷ് ഓർക്കട്ടെരി, ഷാൻ. ടി. കെ, അജ്മൽ. കെ. എം എന്നിവരും ഉണ്ടായിരുന്നു.