പോലീസ് വകുപ്പിനുവേണ്ടി പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും, മയ്യില്‍ പോലീസ് സ്റ്റേഷന് കെട്ടിട ശിലാസ്ഥാപന കർമ്മവും നാളെ
കണ്ണൂർ : പോലീസ് വകുപ്പിനുവേണ്ടി പൂർത്തീകരിച്ച പദ്ധതികളായ സിന്തറ്റിക് ട്രാക്ക് & ഫുട്ബോള്‍ ഗ്രൗണ്ട്, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, നവീകരിച്ച സഭ ഹാള്‍ എന്നിവയുടെ ഉദ്ഘാടനവും, മയ്യില്‍ പോലീസ് സ്റ്റേഷന് കെട്ടിട ശിലാസ്ഥാപന കർമ്മവും ആഗസ്റ്റ് 12, 2025 ചൊവ്വാഴ്ച്ച വൈകുന്നേരം 03: 30 മണിക്ക് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തി ൽ വച്ച് നടക്കുന്നതാണ്.
ചടങ്ങ് ശ്രീ. രാമചന്ദ്രന് കടന്നപ്പള്ളിയുടെ (ബഹു. റജിസ്ട്രേഷന്, മ്യൂസിയം, പുരാവസ്തു & പുരാരേഖ വകുപ്പ് മന്ത്രി) അദ്ധ്യക്ഷതയിൽ ശ്രീ.പിണറായി വിജയന് (ബഹു. കേരള മുഖ്യമന്ത്രി) ഉദ്ഘാടനം ചെയ്യുന്നതാണ്. ശ്രീ.മുസ്ലിഹ് മഠത്തില്‍ (ബഹു.മേയര്‍, കണ്ണൂര്‍ മുനിസിപ്പല്‍ കോര്പറേഷന്), ശ്രീ.എം.വി.ഗോവിന്ദന് മാസ്റ്റര്‍ (ബഹു. തളിപ്പറമ്പ് എം.എല്‍.എ), ശ്രീ. കെ വി സുമേഷ് (ബഹു. അഴീക്കോട് എം.എല്‍.എ), അഡ്വ. കെ. കെ. രത്നകുമാരി (ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കണ്ണൂര്‍), ശ്രീ. എസ്. ശ്രീജിത്ത് ഐ.പി.എസ് (ബഹു. എ ഡി ജി പി എച്ച് ക്യൂ ), ശ്രീ. എച്ച് വെങ്കടേഷ് ഐ.പി.എസ് (ബഹു. എ ഡി ജി പി ക്രമസമാധാനം, ശ്രീ. രാജ്പാല് മീണ ഐ.പി.എസ് (ബഹു. ഐ ജി നോര്‍ത്ത് സോണ്‍), ശ്രീ. യതീഷ് ചന്ദ്ര. ജി. എച്ച്. ഐ.പി.എസ് (ബഹു. ഡി ഐ ജി, കണ്ണൂര്‍ റേഞ്ച്), ശ്രീ. നിധിന്‍രാജ്. പി. ഐ.പി.എസ്. (ബഹു. കമ്മീഷണര്‍ ഓഫ് പോലീസ്, കണ്ണൂര്‍ സിറ്റി) എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നതാണ്.