കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
കണ്ണൂർ : കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം അവസാനി പ്പിച്ചു. കെ സുധാകരൻ എം പി ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നടാലിൽ അടിപ്പാത വേണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽ പ്പെടുത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് എം പി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.