പഴയങ്ങാടി എസ് എഫ് ഐ നേതാവിന് നേരെ അക്രമണം; പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പഴയങ്ങാടി : എസ് എഫ് ഐ നേതാവിന് നേരെ അക്രമണം. എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയുമായ ടി സി തേജസിന് നേരേയാണ് എം എസ് എഫ്, കെ എസ് യു പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ ഏഴോം മേലതിയടം റോഡിൽ വച്ച് നാലോളം എം എസ് എഫ് കെ എസ് യു പ്രവർത്തകർ ബൈക്കിൽ പിന്തുടർന്നെത്തി അടിച്ചു വീഴ്ത്തുത്തുക യും നിലത്തിട്ട് ഹെൽമെറ്റുൾപ്പെടെ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു വെന്നാണ് പരാതി. കൈക്ക് ഉൾപ്പെടെ പരിക്കേറ്റ തേജസിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരിയാരം പോലീസിൽ പരാതി നൽകി. ചികിത്സയിൽ കഴിയുന്ന തേജസിനെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ പത്മനാഭൻ എന്നിവർ സന്ദർശിച്ചു എസ്എഫ്ഐ മാടായി ഏരിയ സെക്രട്ടറി ടിപി ആദർശ്, ഏരിയ പ്രസിഡൻറ് പി വി ശ്യാംനാഥ് എന്നിവരും കൂടെയുണ്ടായിരുന്നു.