മാവിച്ചേരി, പടപ്പേങ്ങാട് ഗവ എൽ പി സ്കൂൾ കെട്ടിടങ്ങൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
കണ്ണൂർ : മാവിച്ചേരി, പടപ്പേങ്ങാട് ഗവ എൽ പി സ്കൂൾ കെട്ടിടങ്ങൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. മാവിച്ചേരിയിൽ കുട്ടികൾ തയാറാക്കിയ മാഗസിൻ പ്രകാശനവും മന്ത്രി നിർവഹിച്ചു. മാവിച്ചേരി ഗവ എൽ പി സ്കൂളിനു വേണ്ടി രണ്ടരക്കോടി ചെലവിലാണ് കെട്ടിടം നിർമിച്ചത്. പ്രഖ്യാപനം നടന്ന് 24 മണിക്കുറിനകം ഒന്നരക്കോടി രൂപയുടെ ഭരണാനുമതി നൽകി ചരിത്രം സൃഷ്ടിച്ച മാവിച്ചേരി സ്കൂളിൻ്റെ കെട്ടിട നിർമാണം അതിവേഗമാണ് പൂർത്തിയായത്. ഇരു നില കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ഓഫീസ് റൂം, സ്റ്റാഫ് റൂം, ഡൈനിംഗ് ഹാൾ, കിച്ചൺ, വാഷിംഗ് ഏരിയ എന്നിവയും ഒന്നാം നിലയിൽ മൂന്ന് ക്ലാസ് മുറികൾ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുമാണുള്ളത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷൈമ , തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഷൈനി, പരിയാരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി വി പത്മലോചനൻ, ടി സുനിൽകുമാർ, പഞ്ചായത്ത് അംഗം എ വിജിഷ , തലശേരി പി ഡബ്ല്യു ഡി ബിൽഡിംഗ് ഡിവിഷൻ എക്സികുട്ടീവ് എൻജിനീയർ സി സവിത , തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി എം കൃഷ്ണൻ, തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ എഇഒ കെ മനോജ്, ബിപിസി കെ ബിജേഷ്, പ്രധാനാധ്യാപിക പി വി ഷീബ, പി ടി എ പ്രസിഡൻ്റ് കെ പ്രവീൺ, മുൻ പഞ്ചായത്തംഗം എം ബാലകൃഷ്ണൻ, സി എച്ച് വിജയൻ, സുഖദേവൻ, ഒ വി പ്രമോദ്, കെ എം പ്രവീൺ, ബഷീർ പൊയിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി ബാലകൃഷ്ണ ൻ സ്വാഗതവും പ്രധാനാധ്യാ പിക പി വി ഷീബ നന്ദിയും പറഞ്ഞു.
പടപ്പേങ്ങാട്ട് നടന്ന ചടങ്ങിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. കരാറുകാരനായ പ്രകാശനും മന്ത്രി ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി രവീന്ദ്രൻ, സി സവിത, പി നസീറ, ഫസീല ഷംസീർ, എം പി ഗോപി, എ എൻ വിനോദ്, അഷ്റഫ് മടക്കാട്, കെ മനോജ്, അരുൺ, എൻ മനോജ്, ടോമി മൈക്കിൾ, സണ്ണി പോത്തൻതടത്തിൽ, അബ്ദുള്ള മാവിച്ചേരി, എം രാജേഷ്, ജോസ് മുടവനാട്, ഷൈനി ഗിരീഷ് എന്നിവർ സംസാരിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡൻറ് സജി ഓതറ സ്വാഗതവും വി മിനി നന്ദിയും പറഞ്ഞു.