കണ്ണൂർ അഴീക്കോട് മക്കളെ കിണറ്റിലെറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു
കണ്ണൂർ : അഴീക്കോട് മക്കളെ കിണറ്റിലെറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു. മീൻകുന്ന് മഠത്തിൽ ഹൗസിൽ സത്യഭാമ, ഒൻപതും പതിനാലും വയസ്സുള്ള ശിവനന്ദ്, അശ്വന്ത് എന്നിവരാണ് മരിച്ചത്. സത്യഭാമയ്ക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് മൂവരുടെയും മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി വളപട്ടണം എസ്എച്ച്ഒ കാർത്തിക് ഐപിഎസ് പറഞ്ഞു.