കേരളത്തിന്റെ നാലാമത്തെ ഐടി സയൻസ് ഹബ്ബായി കണ്ണൂർ; കണ്ണൂർ സയൻസ്, ഐടി പാർക്ക് കല്ലിടൽ 17ന്
കണ്ണൂർ : കേരളത്തിന്റെ നാലാമത്തെ ഐടി– സയൻസ് ഹബ്ബായി കണ്ണൂർ മാറുന്നു. കണ്ണൂർ ഐടി പാർക്ക്, സയൻസ് പാർക്ക് സമുച്ചയത്തിന് ചൊവ്വാഴ്ച വേങ്ങാട് ചെറിയവളപ്പിൽ മുഖ്യമന്ത്രി കല്ലിടും. 50 ഏക്കർ ക്രിൻഫ്ര ഭൂമിയിലാണ് രണ്ടുപദ്ധതികളും ആരംഭിക്കുക. 30 മാസത്തിനകം നിർമാണം പൂർത്തിയാകു ന്ന സയൻസ് പാർക്ക് എല്ലാ സംവിധാന ങ്ങളും ഒത്തിണങ്ങിയ രാജ്യത്തെ ആദ്യത്തെ സംരംഭമാവും. ജീവശാസ്ത്രരംഗത്തെ ഉന്നത ഗവേഷണ– വികസന പ്രവർത്തനങ്ങളാണ് സയൻസ് പാർക്കിൽ വിഭാവനം ചെയ്യുന്നത്. സർവകലാശാലകൾ, ഗവേഷണ സ്ഥാപന ങ്ങൾ, വ്യവസായ ഗ്രൂപ്പുകൾ എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതി 600 കോടിയുടേതാണ്. ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയായി. ഒരുലക്ഷം ചതുരശ്ര മീറ്ററിൽ തിരുവനന്തപുരം ടെക്നോ പാർക്ക് മാതൃകയിലാണ് സയൻസ് പാർക്കെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെന്പർ സെക്രട്ടറി പ്രൊഫ. എ സാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 371 കോടി രൂപ ചെലവഴിച്ചാണ് ഐടി പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കുക. അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ ഒന്പത് നിലകളിലാണ് സമുച്ചയം ഉയരുക. ഐടി കന്പനികൾക്ക് അനുയോജ്യമായ നൂതന സംവിധാനങ്ങ ളോടെയാണ് പാർക്ക്. പാർക്കിലേക്കുള്ള പ്രധാന പാതയായ പനയത്താംപറന്പ്– കീഴല്ലൂർ റോഡ് നാല് വരിയിൽ വികസിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. താഴെചൊവ്വയിൽ പാർക്കിലേക്ക് പുതിയ പൊതുമരാമത്ത് റോഡും പദ്ധതിയിൽ ഉൾപ്പെടുന്നു. അടുത്തയാഴ്ച പദ്ധതിയുടെ കരാറുകാരെ നിശ്ചയിക്കും. കിഫ്ബിയിൽനിന്നാണ് ഇരുപദ്ധതികൾക്കും പണം മുടക്കുക. നാലായിരം പേർക്ക് നേരിട്ടും നാലിരട്ടിയി ലധികം പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ പദ്ധതിക്കാകും. വൻനഗരങ്ങൾ ഒഴിവാക്കി ഗ്രാമങ്ങളിൽ ഐടി പദ്ധതികൾ ആരംഭിക്കാനാണ് വൻകിട കന്പനികൾ താൽപര്യപ്പെടുന്നതെന്ന് ഐടി ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ ഹെഡ് മനോജ് കുമാർ പറഞ്ഞു. പകൽ മൂന്നിന് നടക്കുന്ന കല്ലിടൽ ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയാകും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഡോ. സി അരുണും വാർത്താസമ്മേളന ത്തിൽ പങ്കെടുത്തു.