കൂടാളി യു.പി. സ്കൂൾ ശതാബ്ദി ആഘോഷം സംഘാടകസമിതി രൂപീകരണ യോഗം സ്കൂളിൽ വെച്ച് നടന്നു
കണ്ണൂർ : കൂടാളി യു.പി. സ്കൂൾ ശതാബ്ദി ആഘോഷം സംഘാടകസമിതി രൂപീകരണ യോഗം സ്കൂളിൽ വെച്ച് നടന്നു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഷൈമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക എം.ടി. വന്ദന സ്വാഗതം പറഞ്ഞു. കൂടാളി പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത ടീച്ചർ, ഗ്രാമ പഞ്ചായത്ത് മെമ്പർപി.ജിതിൻ, മാനേജർ കെ.കെ.ചന്ദ്രസേനൻ മാസ്റ്റർ, പി.ടി.എ. പ്രസിഡന്റ് വി.എം. മഹേഷ്, എം.പി.ടി എ.കെ. വി.ദിവ്യ , പ്രസാദ് കൂടാളി, പൂർവ്വാധ്യാപക പ്രതിനിധി രാജൻ മാസ്റ്റർ, സി. അർജുൻ തുടങ്ങിയവർ സംസാരിച്ചു. നൂറാം വാർഷികത്തോടനു ബന്ധിച്ച് നൂറ് പരിപാടികൾ അവതരിപ്പിക്കാൻ കമ്മിറ്റിയിൽ തീരുമാനമായി. ജനറൽ കൺവീനറായി എം.ടി. വന്ദന, ചെയർമാൻ പി. പത്മനാഭൻ, വൈസ് ചെയർമാന്മാർ പ്രസാദ് കൂടാളി,കെ.സി.രാജൻ, വി.എം.മഹേഷ്, താഹ. ജോ :കൺവീനർ കെ.വി.ദിവ്യ, പി.ജിതിൻ, രാജൻ മാസ്റ്റർ’ കെ. സെയ്ദ്, കെ. പ്രവീൺ എന്നിവരെ തിരഞ്ഞെടുത്തു.