വെദ്യുതി നിരക്ക് വർധന; കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്
കണ്ണൂർ : വൈദ്യുതിചാർജ് അകാരണമായ വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ പകൽക്കൊള്ളക്കെതിരെ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കരിക്കോട്ടക്കരി ടൗണിൽ നടന്ന പരിപാടി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ സി ചാക്കോ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ ജോസഫ് വട്ടുകുളം, ജോയ് വടക്കേടം, ബേബി ചിറ്റേത്ത്, ഷാജു ഇടശ്ശേരി, ബിജു കുന്നുംപുറം, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ തോമസ്, ജനശ്രീ ചെയർമാൻ ജോർജ് വടക്കുംകര, ജോസഫ് കാനാട്ട്, അജയ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.