മുസ്ലിം ലീഗ് നാടുകാണി എളമ്പേരംപാറ ത്രിദിന സമ്മേളന സമാപന പൊതുയോഗം നടന്നു
തളിപ്പറമ്പ് : കേന്ദ്രസർക്കാർ ഒരു സമുദായത്തെ നുഴഞ്ഞു കയറ്റക്കാരും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുക യാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മീരാൻ. കേരളത്തെ ആർ എസ് എസിന് പണയം വെക്കാൻ പിണറായി ക്വട്ടേഷനെടുത്തി രിക്കുകയാണ്.ഇതു വഴി തന്റെ കുടുംബത്തെ സുരക്ഷിതമാക്കാ നാണ് ശ്രമിക്കുന്നത്. ദാരിദ്ര മുക്ത കേരളം പ്രഖ്യാപനം രാഷ്ട്രീയ തട്ടിപ്പാണെന്നും അദ്ധേഹം പറഞ്ഞു. മുസ്ലിം ലീഗ് നാടുകാണി – എളമ്പേരംപാറ ത്രിദിന സമ്മേളന സമാപന പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം രക്ഷാധികാരി ഒ സി ഹംസ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ,മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ,വൈസ് പ്രസിഡന്റ് അലി മംഗര,മുസ്ലിം ലീഗ് മണ്ഡലം പ്രഡിഡന്റ് ഒ പി ഇബ്രാഹിംകുട്ടി മാസ്റ്റർ, പി അബ്ദുൽ ലത്തീഫ് ഹാജി,പി വി അബ്ദുൽ ഷുക്കൂർ, ഇസ്മായിൽ മാസ്റ്റർ, ബാലകൃഷ്ണൻ, ജംഷീർ ആലക്കാട്, നാസർ പന്നിയൂർ, അബ്ദുൽ റഹ്മാൻ പെരുവണ,സയീദ് പന്നിയൂർ,കെ എം സി സി നേതാക്കളായ അബ്ദുള്ളക്കുട്ടി തടിക്കടവ്,യൂനുസ് ശാ ന്തിഗിരി,ഷരീഫ് മംഗര, അസീസ് എരുവാട്ടി,മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് എം ബി അബ്ദുള്ള ഹാജി, ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ, കെ കെ മുഹമ്മദ് കുഞ്ഞി,സ്വാഗത സംഘം ചെയർമാൻ അബ്ദുൽ റഷീദ് സോന, കെ വി ഹംസ ഹാജി,സണ്ണി പോത്തനത്തടത്ത്,ഹംസ തൊട്ടിക്കീൽ, ഷാഹുൽ ഹമീദ് ഹാജി,കെ സി റാഷിദ്, കെ നൗഷാദ്,വി വി മുസമ്മിൽ പങ്കെടുത്തു.