പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കളവു കേസ് പ്രതി രക്ഷപെട്ടു
തളിപ്പറമ്പ : കളവു കേസ് പ്രതി രക്ഷപെട്ടു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി തീവെട്ടി ബാബു(60) ആണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ 10.15 ഓടെയാണ് മെഡിക്കൽ കോളജ് പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് തീവെട്ടി ബാബു. ഇയാളെ എവിടെയെങ്കിലും കണ്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കൺട്രോൾ റൂമിലോ അറിയിണം 9497987213, 9497947257
പോസ്റ്റ് ഡേറ്റ്: 25-09-2025