പയ്യന്നൂർ കോറോത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
പയ്യന്നൂർ : കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പയ്യന്നൂർ കോറോം വായനശാലയ്ക്കു സമീപമാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചത്. പാടിച്ചാൽ സ്വദേശികൾ സഞ്ചരിച്ച KL 13 Z 0794 മാരുതി റിറ്റ്സ് കാറാണ് പൂർണ്ണമായും കത്തി നശിച്ചത്.ആളപായമില്ല. കോറോം സെന്ററിൽ ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം.