പരിയാരം ഗ്രാമ പഞ്ചായത്ത് അംഗൻവാടി കലോത്സവം ‘കിളിക്കൊഞ്ചൽ ‘ ഉദ്ഘാടനം നടന്നു
തളിപ്പറമ്പ : പരിയാരം ഗ്രാമ പഞ്ചായത്ത് അംഗൻവാടി കലോത്സവം ‘കിളിക്കൊഞ്ചൽ’ വൈസ് പ്രസിഡന്റ്. കെ. ഷൈമയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ശ്രീ. പദ്മലോചനൻ, ടി. സുനിൽകുമാർ, ഒ. വി. രമ, മെമ്പർ സൗദത്ത്, ICDS സൂപ്പർ വൈസർ ശ്രീമതി ലത, ലിജി തുടങ്ങിയവർ സംസാരിച്ചു. 33 അംഗൻവാടികളിൽ നിന്നുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.