കേരള വനിത കമ്മീഷൻ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങ് ചിറക്കൽ ബേങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി : കൈത്തറി മേഖലയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് കേരള വനിത കമ്മീഷൻ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങ് ചിറക്കൽ ബേങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. വനിത കമ്മീഷൻ അംഗം അഡ്വ പി കുഞ്ഞായിഷ അധ്യക്ഷനായി വനിത കമ്മീഷൻ റീസർച് ഓഫീസർ എ ആർ അർച്ചന ചർച്ച നയിച്ചു.ചിറക്കൽ പഞ്ചായത്ത് അംഗം കെ കെ നാരായണൻ, ചിറക്കൽ വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് മോഹൻ കൊല്ലോൻ, വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി ജനറൽ സെക്രട്ടറി ടി ശങ്കരൻ, കെ നാരായണൻ (എ ഐ ടി യു സി) കല്യാശ്ശേരി വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ വി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി സ്വാഗതം പറഞ്ഞു.