ഓണം ഓണപ്പതിപ്പുകളുടേതു കൂടിയാണ്; സമയം ഓണം വിശേഷാൽപ്പതിപ്പ് 2024 പ്രകാശനം ചെയ്തു
കണ്ണൂർ : ഓണം ഓണപ്പതിപ്പുകളുടേതു കൂടിയാണ്. സമയം ഓണം വിശേഷാൽ പ്പതിപ്പ് 2024 പ്രകാശനം ചെയ്തു. കണ്ണൂർ ജവഹർ ലൈബ്രറി മിനി ഹാളിൽ നടന്ന ചടങ്ങിൽ പത്മശ്രീ എസ് ആർ ഡി പ്രസാദ് യുവജനോത്സവം പ്രതിഭ ജഹനാര അസ്മിക്കു നൽകി പ്രകാശനം നിർവ്വഹിച്ചു.
കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തുന്ന സമയത്തിൻ്റെ സമീപകാല ലക്കങ്ങൾ പോലെ ഓണപ്പതിപ്പും കാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമാണ്. മാധവ് ഗാഡ് ഗിലിൻ്റെ ലേഖനം, പ്രശസ്ത ചിത്രകാരൻ മുത്തുക്കോയയുമായുള്ള അഭിമുഖം, എൻ പ്രഭാകരൻ, പി.എൻ . ഗോപികൃഷ്ണൻ തുടങ്ങിയവരുടെ രചനകൾ തുടങ്ങിയവയൊക്കെ ഓണപ്പതിപ്പിലെ വിഭവങ്ങളാണ്. പ്രൊഫ. മുഹമ്മദ് അഹമ്മദ് ആധ്യക്ഷം വഹിച്ചു. കീച്ചേരി രാഘവൻ രചിച്ച – കതിവനൂർ വീരൻ – വാക്കും പൊരുളും പുസ്തകത്തിൻ്റെ ചർച്ചയുo നടന്നു. ബാലകൃഷ്ണൻ കൊയ്യാൽ, പ്രകാശ് വാടിക്കൽ, മനോഹരൻ വെങ്ങര, കലാമണ്ഡലം മഹേന്ദ്രൻ, പി.വി.രാമദാസ്, പി.വി. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.