110 കെ വി മുണ്ടയാട് അഴീക്കോട് ഫീഡറിലെ ടവറിൽ അറ്റകുറ്റപ്പണി; നാളെ ഭാഗമായി വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യത
കണ്ണൂർ : 110 കെ വി മുണ്ടയാട് അഴീക്കോട് ഫീഡറിലെ ടവറിൽ അറ്റകുറ്റപ്പണി നടക്കുന്നതിൻ്റെ ഭാഗമായി നാളെ (18/08/24) വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയെന്ന് മൈലാട്ടി ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ 110 കെ വി സബ്സ്റ്റേഷൻ അഴീക്കോട്, 33 കെ വി സബ്സ്റ്റേഷൻ കണ്ണൂർ ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ ആണ് തടസപ്പെടുക.