ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ നിറയും പുത്തരിയും വിശേഷാൽ പൂജകളും നടത്തി
കണ്ണൂർ : ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ കാർഷിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി നിറയും പുത്തരിയും വിശേഷാൽ പൂജകളും നടത്തി. ക്ഷേത്രഗോപുരത്തിൽ സമർപ്പിച്ച കതിരുകൾ ഇളന്നീർ തളിച്ച് ക്ഷേത്ര നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ച് നമസ്കാര മണ്ഡപത്തിൽ വെച്ച് വിശേഷാൽപൂജകൾ നടത്തി ശ്രീകോവിലുകളിൽ നിറ നടത്തി. തുടർന്ന് പുത്തരി നിവേദ്യത്തോടെയുള്ള പൂജയും നടന്നു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് പൂജിച്ച കതിരും പ്രസാദവും വിതരണം ചെയ്തു. ചടങ്ങുകൾക്ക് ക്ഷേത്രംമേൽശാന്തിമാർ മുഖ്യകാർമികത്വം വഹിച്ചു.