തലശ്ശേരി കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിലെ ബിരുദ ദാനച്ചടങ്ങ് ഗ്രാഡിയെസ്റ്റ 25 നടന്നു
തലശ്ശേരി : തലശ്ശേരി കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസി ലെ ബിരുദ ദാനച്ചടങ്ങ് ‘ഗ്രാഡിയെസ്റ്റ – 25’ വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടന്നു. സ്കൂള്‍ ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, വകുപ്പ് മേധാവി, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് തൃശൂരിലെ ഡോ. എം. വി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, വകുപ്പ് മേധാവി, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് തൃശൂരിലെ ഡോ. എം. വി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്മാന് കെ കെ ലതിക അധ്യക്ഷയായി. ഡോ കെ യു ധനേഷ് കുമാര്‍, dr എം പ്രദീപ് കുമാര്‍, dr കെ സി സജീവന്, dr ആര് പാര്‍ത്ഥിഭന്‍, എന്നിവര്‍ മുഖ്യതിഥികളായി. പ്രിന്‍സിപ്പല്‍ പ്രൊഫ. വി ടി സജി ബിരുദദാന ചടങ്ങ് നടത്തി. ശ്രീജിത്ത് നമ്പൂതിരി, സി മോഹനന്, പ്രൊഫ. ജിജു ജനാർദ്ദനൻ, കെ വേലായുധന്, dr ടി രമേശന്, ഹഫ്സത്, ഹൈസ ഫിര്‍ദൗസ്, മുഹമ്മദ് ഷാമില്‍ എന്നിവര്‍ സംസാരിച്ചു. Dr കെ വി കവിത സ്വാഗതവും അശ്വതി അയ്യത്താന്‍ നന്ദിയും പറഞ്ഞു.