കോൺഗ്രസ് വെങ്ങര 60-ാം ബൂത്ത് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
കണ്ണൂർ : സദ്ഭാവന ദിനത്തിൻ്റെ ഭാഗമായി കോൺഗ്രസ് വെങ്ങര 60-ാം ബൂത്ത് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. കെ പി സി സി അംഗം എം പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പവിത്രൻ അധ്യക്ഷത വഹിച്ചു. മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്,വി രാജൻ, പി.വി. ധനലക്ഷ്മി, പഴയങ്ങാടി അർബൻ ബാങ്ക് ചെയർ മാൻ കെ.വി. നന്ദനൻ,കക്കോ പ്രവൻ മോഹനൻ, സുധീർ വെങ്ങര, കെ. കുമാരൻ, സരസ്വതി മോഹനൻ, കണിയാൽ രാഘവൻ, ബിപി ഗോകുലൻ, ബിജു ഇട്ടമ്മൽ, വി.വി. രാമചന്ദ്രൻ, എംവി ഗംഗാധരൻ,ടി. അയ്യപ്പൻ എന്നിവർ സംബന്ധിച്ചു.