ഞൊടിയിയിൽ കാറുകളുടെ ബ്രാൻ്റും പേരും പറഞ്ഞ് നാലു വയസുകാരൻ ടൈം ലോക റെക്കോർഡിൽ ഇടം നേടി
കല്യാശ്ശേരി : ഞൊടിയിയിൽ കാറുകളുടെ ബ്രാൻ്റും പേരും പറഞ്ഞ് നാലു വയസുകാരൻ അൽഭുതം സൃഷ്ടിച്ച് ടൈം ലോക റെക്കോർഡിൽ ഇടം നേടി. കല്യാശ്ശേരി സ്വദേശിനിയും കണ്ണൂർ ഉറു സിലിൻ സ്ക്കൂൾ അധ്യാപിക സോനയുടെയുടെയും ഇരിട്ടി സ്വദേശിയും വിമുക്ത ഭടനുമായ രജിത്തിൻ്റെയും മകൻ ശിവാംശ് ആണ് റെക്കോർഡിൻ്റെ ഉടമ കണ്ണൂർ പ്രീമിയം ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ എൽ.കെ. ജി. വിദ്യാർത്ഥിയാണ് ഈ നാലു വയസുകാരൻ.
50 കാർ ലോഗോസ് 33 സെക്കൻ്റ് കൊണ്ടും 110 കാറുകൾ ഒരു മിനിറ്റ് 57 സെക്കൻ്റ് കൊണ്ടും തിരിച്ചറിഞ്ഞതിനാണ് ടൈം വേൾഡ് റെക്കോഡ് സ്വന്തമാക്കിയത്. നൂറോളം ലോഗോയും 200 ഓളം കാറുകളും ഈ കൊച്ചു മിടുക്കൻ കൃത്യമായി പറയും. മൂന്നു വയസ്സ് മുതലാണ് കാറുകളോടുള്ള ഇഷ്ടം തുടങ്ങിയത്. കാറുകൾ പറഞ്ഞു കൊടുത്തത് മനസിൽ ഓർത്തു വച്ച് പിന്നീട് കാണുമ്പോൾ പറയുന്നത് കണ്ടപ്പോൾ ആണ് ഈ കഴിവ് മാതാപിതാക്കളും തിരിച്ചറിഞ്ഞത്. തുടർന്നാണ് എല്ലാ കാറുകളും പറഞ്ഞ് കൊടുക്കാൻ തുടങ്ങിയത്. അതിലൂടെയാണ് ഈ കൊച്ചു മിടുക്കൻ ലോക റെക്കോർഡിലേക്ക് എത്തിപിടിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അബൂദാബാബി സാഹിത്യ അക്കാദമി ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മഹസിയിൽ നിന്നും പ്രശംസാപത്രം ഏറ്റുവാങ്ങി.