പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
പുതിയങ്ങാടി : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പുതിയങ്ങാടിയിൽഏഴ് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികൾ. പുതിയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം. ഒറീസ സ്വദേശികളായ തൊഴിലാളികളായ ഏഴ് പേർക്കാണ് പരിക്കേറ്റത്. രാവിലെ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിയിലായിരുന്നു പൊട്ടിത്തെറിച്ചത്. പരിക്കേറ്റവർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിൽസയിൽ. അടുപ്പ് കത്തിക്കുകയായി ന്നയാൾക്കാണ് ഗുരുതര പരിക്കേറ്റത്. ഇദ്യേഹം ഉൾപ്പടെ നാല് പേർ ചികിൽസയിലാണ്. നിസാര പരിക്കേറ്റ മൂന്ന് പേർക്ക് പ്രാഥമീക ചികിൽസ നൽകി.