ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 6 ബിജെപി സ്ഥാപകദിനം ആചരിച്ചു
കണ്ണൂർ : ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 6 ബിജെപി സ്ഥാപകദിനം ആചരിച്ചു. ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് സി വി സുമേഷ് നയിക്കുന്ന പദയാത്ര ചെറുകുന്ന് കതിര് വെക്കും തറയിൽ ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിജു കെ ചെറുകുന്ന്, ജിജേഷ് അണ്ണാമല എന്നിവർ നേതൃത്വം നൽകി. പദയാത്ര കണ്ണപുരത്ത് സമാപിച്ചു.