അധ്യാപക വേദി കണ്ണൂർ അനുസ്മരണം സംഘടിപ്പിച്ചു
കണ്ണൂർ : മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ, അധ്യാപക സംഘടനാനേതാവ് ടി കരുണാകരൻ മാസ്റ്റർ, കേരളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രൻ സിനിമാ ഗാനരചയിതാവ് മാങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി മിനി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ് പി മധുസൂധനൻ മാസ്റ്റർ ,വിമണി കണ്ഠൻ, പാർവ്വതി കെവി രാധാകൃഷ്ണൻ മാണിക്കാത്ത എന്നിവർ അനുസ്മരണം നടത്തി. സുധീർ കുനിയിൽ ജലജകുമാരി പി.വി. ഷാജിറാം പി വി എന്നിവരുടെ നേതൃത്വത്തിൽ ഗാന സ്മൃതി സംഘടിപ്പിച്ചു. വി ഇ കുഞ്ഞനന്തൻ കുഞ്ഞമ്പു എം എൻ പി ജയപ്രകാശ വി ദാമോദരൻ കെ സി ശ്രീജിത്ത് എൻ തമ്പാൻ എന്നിവർ സംസാരിച്ചു