അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയ സംഘത്തിലെ മുഖ്യകണ്ണി കണ്ണപുരത്ത് പിടിയിൽ
കണ്ണൂർ : അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയ സംഘത്തിലെ മുഖ്യകണ്ണി കണ്ണപുരത്ത് പിടിയിൽ. അയ്യോത്തെ പുതിയപുരയിൽ ശ്രീജിലിനെയാണ് കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തായ്ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളിലൊരാളാണ് ശ്രീജിലെന്ന് പോലീസ്. ഇയാളെ ഗോവൻ പൊലീസിന് കൈമാറി.