കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസൺ 2 സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ : കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗോൾഡ് കപ്പ് കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസൺ 2 സംഘാടക സമിതി രൂപീകരണയോഗം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഭരണാധികാരി എന്ന നിലയിലും മന്ത്രി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകനെ ന്ന നിലയിലും കേരളം എന്നും ഓർമിക്കുന്ന കോടിയേരിയുടെ പേരിലുള്ള ഫുട്ബോൾ മത്സരം നാട്ടുകാർ കഴിഞ്ഞ വർഷം തന്നെ നെഞ്ചേറ്റിയതാണെന്നും നമുക്കത് പൂർവാധികം ഭംഗിയായി നടത്തുവാൻ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
യോഗത്തിൽ എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീമതി എ കെ രമ്യ അധ്യക്ഷത വഹിച്ചു. ബിനീഷ് കോടിയേരി (സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി) അർജുൻ എസ് കെ, എം പ്രജീഷ്, നിഷിമ, വൈശാഖ് തുടങ്ങിയവർ ആശംസകളർപിച്ച് സംസാരിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് കാ ട്യത്ത് പ്രകാശനെ ചെയർമാനായും, എ.ബി ബിനിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. 201 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. മത്സരം മാർച്ച് മാസം ആദ്യവാരം ആരംഭിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.