
കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണം നടന്നു
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം കലക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഗ്രസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺരായ കെ കെ രത്നകുമാരി, യുപി ശോഭ, ടി സരള, ആർ.ഡി.ഡി രാജേഷ് കുമാർ,വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ കെ സി സുധീർ, ഡയറ്റ് പ്രിൻസിപ്പാൾ വി വി പ്രേമരാജൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ, ഡി.ഡി ഇ ഓഫീസ് എ എ – എ.എസ് ബിജേഷ് തുടങ്ങിയവർ സംബന്ധിച്ചു.