അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിൽ കരിദിനമാചരിച്ചു
കണ്ണൂർ : അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിൽ കരിദിനമാചരിച്ചു. കരിദിനാചരണ തോടൊപ്പം കണ്ണൂർ മുനിസിപ്പാൽ ബസ്സ് സ്റ്റാന്റിൽ നിന്നും താവക്കര പുതിയ ബസ്സ് സ്റ്റാൻറ് വരെ മാർച്ചും നടന്നു. മലബാർദേവസ്വം ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നിട്ട് 30 വർഷം കഴിഞ്ഞിട്ടും അധികാരികൾ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് സഹികെട്ട് നിലനില്പിനായി പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങേണ്ടി വന്നതെന്ന് വൈസ് പ്രസിഡണ്ട് ബാബു മോളൊളം പറഞ്ഞു.ശാന്തിക്കാർക്ക് 2200 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുന്നതെങ്കിലും 15 മാസമായി പല ക്ഷേത്രത്തിലുളള ശാന്തിക്കാർക്കും ശമ്പളം കുടിശികയാണ്. സൂചനാ സമരത്തിന് ശേഷവും പ്രശ്നത്തിന് പരിഹാരമാവുന്നില്ലെങ്കിൽ ക്ഷേത്രത്തിലെ എല്ലാ പൂജാതി കർമ്മങ്ങളും സ്തംഭിപ്പിച്ച് കൊണ്ടുള്ള സമരം നടത്തും.സിക്രട്ടറി നാരായണൻ നമ്പൂതിരി കുറുവക്കാട്, കരിമ്പന ഉണ്ണികൃഷ്ണൻ നമ്പൂതിരി, എസ് എൻ പി നമ്പൂതിരി നേതൃത്വം നൽകി