കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥിക്കു നേരെ സിപിഎം ആക്രമണം; മർദ്ദനം വീടു കയറി പ്രചാരണം നടത്തുന്നതിനിടെ
ശ്രീകണ്ഠപുരം : നഗരസഭ ചെരിക്കോട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിക്കും സഹപ്രവർത്തകർക്കും മർദനമേറ്റതായി ആരോപണം. സ്ഥാനാർഥി കെ.യു. ബെന്നി കട്ടിയാങ്കൽ (57), കൂടെ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരായ ഷിന്റോ ലൂക്ക, ജയിംസ് പണ്ടാരശ്ശേരിൽ എന്നിവർക്കാണ് ഇന്നലെ രാത്രി മർദ്ദനമേറ്റത്. പരുക്കേറ്റവർ ഇരിക്കൂർ സിഎച്ച്സിയിൽ ചികിൽസ തേടി. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. വീടുകയറി പ്രചാരണം നടത്തുമ്പോൾ സിപിഎം പ്രവർത്തകർ അക്രമിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.