കണ്ണൂർ റേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള മാസ്റ്റർ ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിച്ചു
കണ്ണൂർ : ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റും (ബി.പി.ആർ & ഡി) എർണസ്റ്റ് ആൻഡ് യംഗ് (ഇ.വൈ) യും ചേർന്ന് കണ്ണൂർ റേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള അഞ്ച് ദിവസത്തെ മാസ്റ്റർ ട്രെയിനിങ് (ടി.ഒ.ടി) ക്ലാസുകൾ കണ്ണൂർ സിറ്റി പോലീസ് സഭാഹാളിൽ സംഘടിപ്പിച്ചു. അഞ്ച് ദിവസത്തെ ട്രെയിനിങിൽ അഡ്വ. സ്മിത സി, ശ്രീ. പങ്കജാക്ഷൻ കെ.പി., ശ്രീമതി ഷിനു സി. ചന്ദ്രൻ, ഫാ. അഡ്വ. ജോസഫ് വെൻമനത്ത്, അഡ്വ. മുഹമ്മദ് സെയിൻ ഷബീർ എന്നിവർ നേരിട്ടും ശ്രീ. രാജൻ ഭഗത് (റിട്ട. ഐ.പി.എസ്. ഓഫീസർ), അഡ്വ. അങ്കിത് കുമാർ എന്നിവർ ഓൺലൈൻ ആയും ക്ലാസുകൾ കൈകാര്യം ചെയ്തു. കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ, വയനാട്, കാസർഗോഡ് എന്നീ പോലീസ് ജില്ലകളിലെ സബ് ഇൻസ്പെക്ടർ റാങ്ക് മുതൽ ഡിവൈഎസ്പി റാങ്ക് വരെയുള്ള 58 പോലീസ് ഉദ്യോഗസ്ഥർ പരിശീലനത്തി ൽ പങ്കെടുത്തു. ബി.പി.ആർ & ഡി, എർണസ്റ്റ് ആൻഡ് യംഗ് കേരള കോർഡിനേറ്റർ ശ്രീമതി. വി അശ്വിനി മേനോനും സന്നിഹിതയായി രുന്നു. ഒക്ടോബർ 10-ന് നടന്ന സമാപനച്ചടങ്ങിൽ ശ്രീ. ഐ. പി. ജിതേഷ് (എ.എസ്.ഐ, ഡി.സി.ആർ.ബി, കണ്ണൂർ സിറ്റി) സ്വാഗതം പറഞ്ഞു. ശ്രീ. പ്രദീപൻ കണ്ണിപ്പൊയിൽ (എ.സി.പി, കണ്ണൂർ) അധ്യക്ഷത വഹിച്ചു. ശ്രീ. നിധിൻരാജ് പി ഐ.പി.എസ് (കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ) ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ. സന്തോഷ് പി. കെ. (എസ്.ഐ, ഡി.സി.ആർ.ബി, കണ്ണൂർ സിറ്റി) നന്ദി പറഞ്ഞു.