ചേലോറയിൽ കടയിൽ എത്തി കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയില്‍
കണ്ണൂർ : ചേലോറ പെരിങ്ങളായില് ജൂലൈ 16 ചൊവ്വാഴ്ച ബാലാജി സ്റ്റോറിൽ സാധനം വാങ്ങാനെന്ന വ്യാജേനെ കടയിൽ എത്തി കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയില്‍.
മാച്ചേരി നാഗത്തടം ക്ഷേത്രത്തിന് സമീപത്തെ എ.കെ. സഫ്രജിനെയാണ് ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിലാന്നുര്‍ സ്വദേശി വി.കെ. ശ്രീകലയുടെ മാലയാണ് കവര്‍ന്നത്. ഇരുപതോളം സി.സി.ടി.വി. പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയിരിക്കുന്നതെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പ്രതി കുറ്റകൃത്യത്തിന് ഏർപ്പെട്ടതെന്ന് മനസ്സിലാകുന്നതായി ചക്കരക്കൽ ഇൻസ്പെക്ടർ ഓഫ് പോലീസ് എം.പി.ആസാദ് പറഞ്ഞു.