കണ്ണൂർ പയ്യന്നൂരിൽ ഒരു വാൻ നിറയെ കടത്താൻ ശ്രമിച്ച പടക്ക ശേഖരം പിടികൂടി
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ഒരു വാൻ നിറയെ കടത്താൻ ശ്രമിച്ച പടക്ക ശേഖരം പിടികൂടി. തമിഴ്നാട് ശിവകാശിയിലെ അയ്യനാർ ക്രാക്കേഴ്സിൽ നിന്ന് പാഴ്സലു കൾ ആയി വിവിധ ജില്ലകളിലേക്ക് കടത്തുകയായിരുന്ന പടക്കങ്ങളാണ് വാൻ സഹിതം പിടികൂടിയത്. മതിയായ രേഖകൾ ഇല്ലാതെയായിരുന്നു പടക്കകടത്ത് എന്ന് പോലീസ് കണ്ടെത്തി. ഫോൺ വഴി ബുക്ക് ചെയ്തവർക്കാണ് പടക്കങ്ങൾ എത്തിച്ചു നൽകിയതെന്ന് ഡ്രൈവർ തമിഴ്നാട് സ്വദേശി കറുപ്പസാമി പോലീസിനോട് പറഞ്ഞു.