ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കി മുണ്ടേരിയിലെ ആൻമിയ ശിവദാസ്
കണ്ണൂർ : ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കി ആൻമിയ ശിവദാസ്. മുണ്ടേരി കൈപ്പക്കയിൽ രവീന്ദ്രത്തിൽ ആൻമിയ ശിവദാസ് സ്കെയ്റ്റിംങ്ങ് ഷൂ ഇട്ട് കൊണ്ട് പതിനൊന്ന് മിനിറ്റും മൂന്ന് സെക്കൻഡിനും ഉള്ളിൽ 1213 തവണ ഹൂലാഹൂപ്പ് കഴുത്തിൽ ഇട്ട് കറക്കിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയത്. ഓൺലൈൻ വഴി ഐ.ബി.ആർ എന്ന വെബ്സൈറ്റിൽ കൂടിയാണ് അപേക്ഷയും മറ്റും സമർപ്പിച്ചത്. തുടർന്ന് ഓൺലൈൻ വഴിയായിരുന്നു മറ്റ് നടപടികൾ ക്രമങ്ങൾ നടത്തിയിരുന്നത്.
ചെറുപ്പം മുതലേ ഹൂദാഹൂപ്പിൽ കമ്പമുണ്ടായിരുന്നു എന്നും പിന്നീട് സ്കെയിറ്റിംങ്ങ് ഷൂവിലും സ്വയം പരിശീലനം നേടിയാണ് റെക്കോഡിക്ക് എത്തിയത് എന്നും ആൻമിയ പറഞ്ഞു. ഇതിനൊക്കെ മാതാപിതാക്കളായ ശിവദാസിൻ്റെയും റിജിലയുടേയും ഏറെ പ്രോത്സാഹനവും ഉണ്ടായിരുന്നു. ചെക്കിക്കുളം ശ്രീ നാരായണഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം തരം വിദ്യാർത്ഥിനിയാണ് ആൻമീയ. ഹൂലാഹൂപ്പിന് പുറമേ നൃത്തത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട് ഈ മിടുക്കി