ചെമ്പേരിയിൽ നടക്കുന്ന ഒറോത ഫെസ്റ്റ് കാർഷിക, വിദ്യാഭ്യാസ സാംസ്കാരിക പ്രദർശന മേളയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു
കണ്ണൂർ : ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ ചെമ്പേരിയിൽ നടക്കുന്ന ഒറോത ഫെസ്റ്റ് കാർഷിക, വിദ്യാഭ്യാസ സാംസ്കാരിക പ്രദർശന മേളയുടെ സംഘാടക സമിതി ഓഫീസ് ചെമ്പേരി ടൗണിലുള്ള പന്നിക്കോട്ട് ബിൽഡിങ്ങിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ലൂർദ് മാതാ റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മോഹനൻ മൂത്തേടൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പേരി യൂണിറ്റ് പ്രസിഡണ്ട് ശ്രീ സാബു മണിമല , ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ അനിൽ പരപരാകത്ത്, വൈ എം സി എ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ, ചെമ്പേരി വൈ എം സി എ പ്രസിഡന്റ് ജോമി ജോസ് ചാലിൽ, ഒറോത ഫെസ്റ്റ് ജനറൽ കൺവീനർ ഷാജി വർഗീസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ ജോസ് മേമടം, സജി കാക്കനാട്ട്, സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡന്റ് ശ്രീ.അബ്രഹാം തോണക്കര, ജോസഫ് കൊട്ടുകപ്പള്ളി, ആന്റണി മായയിൽ, സന്ദീപ് കടൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനയോഗത്തി നുശേഷം അഡ്വൈസറി ബോർഡിന്റെയും, വിവിധ സബ് കമ്മിറ്റി കൺവീനർ മാരുടെയും അവലോകനയോഗവും ചേർന്നു.