മാട്ടൂൽ യുവജന കലാസമിതി പുതുതായി നിർമ്മിച്ച കെട്ടിടം എ എൻ ഷംസീർ ഉദ്ഘാടനം നിർവഹിച്ചു
പഴയങ്ങാടി : രാജ്യത്ത് വർഗ്ഗീയത പ്രചരിപ്പിക്കുന്ന സമീപനമാണ് ബി ജെ പി യും കേന്ദ്ര ഗവൺമെന്റും സ്വീകരിക്കുന്ന തെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇതിനെ ചെറുത്തുതോൽപ്പിക്കാൻ കേരളത്തിന്റെ മതേതര മനസ്സിനെ സാധിക്കു എന്നും അദഹം പറഞ്ഞു. മാട്ടൂൽ യുവജന കലാസമിതി കാവിലെപറമ്പ് പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. തങ്ങളുടെ ഭരണ പരാജയം മറച്ച് വെക്കാൻ വർഗ്ഗീയ നയം സ്വീകരിക്കുകയാണ് കേന്ദ്ര ഗവൺമെന്റ്. ഇന്ത്യൻ ഭരണഘടന പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രം തുടർന്ന് വരുന്നത് എന്നും സ്പീക്കർ എ എൻ സംസീർ പറഞ്ഞു. ലൈബ്രറി ഉദ്ഘാടനം മുൻ എം എൽ എ ടി വി രാജേഷ് നിർവ്വഹിച്ചു. എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.പി.വി പ്രദീപൻ, സി എച്ച് ഖയറുന്നിസ, മോഹനൻ എം കെ. പ്രജീഷ്, രാജേഷ് വി, കെ ശ്രീനിവാസൻ ടി രാജീവൻ, മുകുന്ദൻ.വി, ധനേഷ് കെ എന്നിവർ സംസാരിച്ചു.