കേളകം ഗ്രാമപഞ്ചായത്ത് ‘വയോജന സംഗമം സീനിയർ ഫെസ്റ്റ് 2024’ ഡിസംബർ 16 മുതൽ 20 വരെ നടക്കും
കേളകം : കേളകം ഗ്രാമപഞ്ചായത്ത് വയോജനസംഗമം സീനിയർ ഫെസ്റ്റ് 2024′ ഡിസംബർ 16 തിങ്കളാഴ്ച മുതൽ ഡിസംബർ 20 വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ അരങ്ങേറുന്നു. കേളകം പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി കലാ കായിക -സാഹിത്യ മത്സരങ്ങൾ നടത്തപ്പെടുന്നു. സീനിയർ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് മെഗാമ്യൂസിക് ഷോ ഉണ്ടായിരിക്കുന്നതാണ്.