പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം നടത്തി
പറശിനിക്കടവ് : പറശിനിക്കടവ് എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം നടത്തി. കഥാകൃത്ത് ടി.പി വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ പി.പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. കൗൺസിലർ കെ.പി ഷീന, പി.പി സുവർണകുമാർ, കെ.പി ശിവദാ സൻ, പി.കെ മുജീബ് റഹ്മാൻ, പി.വി രാജേഷ്, എം.വി പ്രേമൻ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എം.വി ജനാർദനൻ സ്വാഗതവും പ്രധാനധ്യാപിക കെ. ഷീന നന്ദിയും പറഞ്ഞു.