ജനശ്രീ ഇരിക്കുർ ബ്ലോക്ക് യൂണിയൻ കലോൽസവം ശ്രീ കണ്ഠപുരത്ത് നടന്നു
കണ്ണൂർ : ജനശ്രീ ഇരിക്കുർ ബ്ലോക്ക് യൂണിയൻ കലോൽസവം ശ്രീ കണ്ഠപുരത്ത് നടന്നു. നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ജനശ്രീ ബ്ലോക്ക് ചെയർമാൻ അഡ്വ. എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് അദ്ധ്യക്ഷൻ അഡ്വ. ഇ.വി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാട്രഷറർ നസീമാഖാദർ, ബ്ലോക്ക് ട്രഷറർ സൗജത്ത് എ.പി. മണ്ഡലം സെക്രട്ടറി കെ.പ്രകാശൻ,മണ്ഡലം ചെയർമാൻമാരാകിയ എം. പ്രകാശൻ, രമേശൻ കീയ്യച്ചാൽ, ഗംഗാധരൻ കായക്കിൽ, ജുനൈദ അഷ്റഫ്, സെബാസ്റ്റ്യൻ കെ.വി. എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കോൺഗ്രസ്സ് മണ്ടലം പ്രസിഡൻ്റ് എൻ.ജെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു . മധു തൊട്ടിയിൽ, ജെയ്സൺ നെല്ലിക്കാത്തടം, സിന്ധു ബെന്നി, ജിയോ ജേക്കബ്ബ്, രാജ്കുമാർ.ടി, താഹിറ, സൗജത്ത് എ.പി എന്നിവർ പ്രസംഗിച്ചു.