കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സമ്പൂർണ്ണ സമ്മേളനം ഡിസംബർ 15ന് തിരുവനന്തപുരത്ത് നടക്കും
കണ്ണൂർ : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സമ്പൂർണ്ണ സമ്മേളനം ഡിസംബർ 15ന് തിരുവനന്തപുരത്ത് നടക്കും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കണ്ണൂരിൽ നിന്ന് പ്രയാണം ആരംഭിച്ചു. കണ്ണൂർ പഴയ ബസ്റ്റാൻഡിൽ ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല പതാക കൈമാറി.സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് ഷെറി ജെ തോമസ് പതാക ഏറ്റുവാങ്ങി. – ബൈറ്റ് -രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ഫാദർ മാർട്ടിൻ രായപ്പൻ , കണ്ണൂർ രൂപത സഹായ മെത്രാൻ ഡോക്ടർ ഡെന്നീസ് കറുപ്പശ്ശേരി, രതീഷ് ആൻറണി, ആൻറണി നെറോറ, വിൻസി ബൈജു, ജോൺ ബാബു തുടങ്ങിയവർ സംബന്ധിച്ചു