പരിയാരം ശ്രീ കൊട്ടിയൂർ നൻമഠം ക്ഷേത്രം കളിയാട്ട മഹോൽസവം; കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു
പരിയാരം : പരിയാരം ശ്രീ കൊട്ടിയൂർ നൻമഠം ക്ഷേത്രം കളിയാട്ട മഹോൽസവ ത്തിന് തുടക്കമായി കളിയാട്ട ആരംഭത്തോടു ബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. കലവറ നിറക്കൽ ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ അണിചേർന്നു. രാതി ക്ഷേത്രം മഹിള കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവാതിരക്കളിയും അരങ്ങേറി. തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും അവാസന ദിവസമായ ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ അന്നദാനം ഉണ്ടാവും