കണ്ണൂർ ടൗൺ തായതെരുവിൽ വച്ച് 𝟭.𝟰𝟱𝟴 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ : എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബു പി വി ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അക്ഷയ് ഉം പാർട്ടിയും കണ്ണൂർ ടൗൺ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ തായതെരു എന്ന സ്ഥലത്തുവച്ച് 𝟭.𝟰𝟱𝟴 കിലോ ഗ്രാം കഞ്ചാമായി മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ബബൻ കദം (42) എന്നയാളെ അറസ്റ്റ് ചെയ്തു. തുടർനടപടികൾക്കായി കണ്ണൂർ കോടതിയിൽ ഹാജരാക്കുന്ന താണ്.പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള ATS ന്റെ സഹായവും ലഭിച്ചിരുന്നു. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ഉണ്ണികൃഷ്ണൻ വി പി,സന്തോഷ് എം കെ, ഷജിത്ത് കെ (EI & IB), പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ്മാരായ രജിത്ത്കുമാർ എൻ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, നിഖിൽ പി പി വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി വി കെ എന്നിവരും ഉണ്ടായിരുന്നു.