നിർത്തിയിട്ട ട്രാക്ടർ തെന്നി നീങ്ങി ദേഹത്ത് കയറി മരിച്ചു; മൊട്ടമ്മലിലെ പി.പി രവീന്ദ്രൻ ആണ് മരിച്ചത്
കണ്ണൂർ : നിർത്തിയിട്ട ട്രാക്ടർ തെന്നി നീങ്ങി ദേഹത്ത് കയറി മരിച്ചു. മൊട്ടമ്മലിലെ പി.പി രവീന്ദ്രൻ ആണ് മരിച്ചത്. മോറാഴ കൃഷ്ണപ്പിള്ള സ്മാരക മന്ദിരം ബ്രദേർസ് ക്ലബ്ബിന് സമീപത്ത് വെച്ചായിരുന്നു അപകടം. നിർത്തിയിട്ട ട്രാക്ടർ തെന്നി നീങ്ങി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഓടി മാറി. രവീന്ദ്രൻ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള പ്രവാസി സംഘം പാപ്പിനിശ്ശേരി ഏരിയാ ട്രഷററും, കണ്ണപുരം ഈസ്റ്റ് വില്ലേജ് പ്രസിഡണ്ടും, പ്രവാസി വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറുമാണ്.