മുയ്യം വരഡൂല്‍ ചാമുണ്ഡ ദേവസ്ഥാനം ഒറ്റക്കോല കളിയാട്ട മഹോത്സവത്തിന് തുടക്കമായി
തളിപ്പറമ്പ : മുയ്യം വരഡൂല്‍ ചാമുണ്ഡ ദേവസ്ഥാനം ഒറ്റക്കോല കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ജനുവരി 11 വരെയാണ് കളിയാട്ട മഹോത്സം നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച് രാവിലെ ഗണപതിഹോമം, ഉച്ചക്ക് 12 മണിക്ക് കലശം, പത്തിന് വൈകുന്നേരം മൂന്ന് മണിക്ക് മേലേരികൂട്ടല്‍ ചടങ്ങ്. തുടർന്ന് ഉച്ചത്തോറ്റം, രാത്രി ഒമ്ബത് മണിക്ക് അന്തിത്തോറ്റം, കാഴ്ച വരവ്. 11ന് പുലർച്ചെ നാല് മണിക്ക് തീച്ചാമുണ്ഡി യുടെ അഗ്നിപ്രവേശം. വാർത്താ സമ്മേളനത്തില്‍ വി.വി ചിണ്ടൻകുട്ടി, കെ.വി മധുസൂദനൻ, പി. ഉണ്ണികൃഷ്ണൻ, പി.വി നിഖില്‍, പി.വി വിജയൻ സംബന്ധിച്ചു.